കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ സൂപ്പര്‍ പവര്‍ പദ്ധതിയുമായി ആസ്റ്റര്‍ ക്ലിനിക്ക്‌സ്

ആറ് പുതിയ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ ആസ്റ്റര്‍ ക്ലിനിക്ക്‌സ് അവതരിപ്പിച്ചു.
aster project
കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ സൂപ്പര്‍ പവര്‍ പദ്ധതിയുമായി ആസ്റ്റര്‍ ക്ലിനിക്ക്‌സ്
Updated on

ദുബായ്: യു എ ഇ യിലെ കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താനാവശ്യമായ നിര്‍ണായക ഘടകങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആറ് പുതിയ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ ആസ്റ്റര്‍ ക്ലിനിക്ക്‌സ് അവതരിപ്പിച്ചു. മസ്തിഷ്‌ക ആരോഗ്യം നിലനിര്‍ത്തുക, നിര്‍ജ്ജലീകരണം തടയുക, പച്ചക്കറികളും പഴങ്ങളും കഴിക്കുക, പല്ല് തേക്കുക, രോഗാണുക്കളെ നീക്കം ചെയ്യാന്‍ കൈ കഴുകുക, പതിവായി വ്യായാമത്തിലേര്‍പ്പെടുക എന്നിവയ്ക്കാണ് ഇതിലൂടെ ഊന്നല്‍ നല്‍കുന്നത്.

ജലാംശത്തെ സൂചിപ്പിക്കുന്ന ഹൈഡ്രോ ഹീറോ, ദന്ത ശുചിത്വത്തിനുള്ള ഫ്‌ളാഷിംഗ് ഫ്‌ളോസ്, ശാരീരിക പ്രവര്‍ത്തനത്തിനുള്ള മൈറ്റി മാന്‍, മാനസികാരോഗ്യത്തിന് മിസ് ബ്രെയിനി, പോഷകാഹാരത്തിന് ഗ്രീന്‍ ഗോബ്ലര്‍, കൈകളുടെ ശുചിത്വത്തിന് ജെം സാപ്പര്‍, എന്നിങ്ങനെ ഈ കഥാപാത്രങ്ങള്‍ അവശ്യ ആരോഗ്യ ആശയങ്ങളെ രസകരവും സംവേദനാത്മകവുമായ അനുഭവങ്ങളാക്കി മാറ്റുന്നു. യുഎഇയിലെ ആസ്റ്റര്‍ ക്ലിനിക്കുകളിലും ആസ്റ്റര്‍ ഫാര്‍മസികളിലും 4 മാസക്കാലയളവില്‍ കുട്ടികള്‍ക്ക് ആരോഗ്യകരമായ ശീലങ്ങള്‍ പഠിക്കാനും സ്വായത്തമാക്കാനുമുള്ള അവസരങ്ങൾ നൽകും.

ഈ പദ്ധതി ആരംഭിക്കുന്നതിന്‍റെ ഭാഗമായി, സെപ്തംബര്‍ 22ന്, ആസ്റ്റര്‍ ക്ലിനിക്ക്‌സ് യുഎഇയുടെ എല്ലാ യൂണിറ്റുകളിലും ഒരു പ്രത്യേക സൂപ്പര്‍ ഹീറോ-തീം ഇവന്‍റ് സംഘടിപ്പിക്കും.

ഈ ദിവസം, കുട്ടികള്‍ക്ക് സമ്മാനം സ്വന്തമാക്കാന്‍ കഴിയുന്ന ഒരു ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പും അവതരിപ്പിക്കും. സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ ജീവസുറ്റതാക്കാന്‍ സഹായിച്ച ശിശുരോഗ വിദഗ്ധരെ കാണാനുള്ള സവിശേഷ അവസരവും ഈ പരിപാടി കുട്ടികള്‍ക്ക് നല്‍കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com