ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നാലാം ഘട്ട മാലിന്യ ശേഖരണം: റീസൈക്കിള്‍ ചെയ്തത് 750 കിലോ ഇ-മാലിന്യം

നാല് ഘട്ടങ്ങളിലായി ഇതുവരെ 1,998 കിലോ ഇ-മാലിന്യങ്ങളാണ് പുനരുപയോഗത്തിനായി ശേഖരിച്ചത്.
Aster Volunteers' fourth phase of waste collection: 750 kg of e-waste recycled

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നാലാം ഘട്ട മാലിന്യ ശേഖരണം: റീസൈക്കിള്‍ ചെയ്തത് 750 കിലോ ഇ-മാലിന്യം

Updated on

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്‍റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് യുഎഇ യുടെ നേതൃത്വത്തിൽ നാലാം ഘട്ട ഇ-മാലിന്യ ശേഖരണ ദൗത്യം സംഘടിപ്പിച്ചു. ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ സെന്‍റര്‍ ദുബായ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ, മെഡ്‌കെയര്‍ ഓര്‍ത്തോപെഡിക്‌സ് ആന്‍റ് സ്‌പൈന്‍ ഹോസ്പിറ്റല്‍, മെഡ്‌കെയര്‍ അല്‍ സഫ, ആസ്റ്റര്‍ ക്ലിനിക്ക് അല്‍ വര്‍ക്ക, ആസ്റ്റര്‍ കോര്‍പറേറ്റ് ഓഫീസ് അല്‍ ദിയാഫ, ആസ്റ്റര്‍ റീട്ടെയില്‍ വെയര്‍ ഹൗസ് -ദുബായ് ഇന്‍വെസ്റ്റ്‌മെന്‍റ് പാര്‍ക്ക്, ആസ്റ്റര്‍ സെഡാര്‍സ് ഹോസ്പിറ്റല്‍സ് ആന്‍റ് ക്ലിനിക്ക് ജബല്‍ അലി എന്നീ യുഎഇയിലെ 9 ആസ്റ്റര്‍ യൂണിറ്റുകളില്‍ നിന്നാണ് ഇ മാലിന്യം ശേഖരിച്ചത്.

മെഡ്‌കെയര്‍ റോയല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അല്‍ ഖിസൈസും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയും ഈ ഉദ്യമത്തിന് പിന്തുണയുമായി ഇലക്ട്രോണിക് മാലിന്യങ്ങള്‍ നൽകി.

ഇ-സ്‌ക്രാപ്പിയുമായി സഹകരിച്ച് ഈ ഉദ്യമത്തിലൂടെ 750 കിലോ ഇ-മാലിന്യങ്ങള്‍ പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കാന്‍ സാധിച്ചു. നാല് ഘട്ടങ്ങളിലായി ഇതുവരെ 1,998 കിലോ ഇ-മാലിന്യങ്ങളാണ് പുനരുപയോഗത്തിനായി ശേഖരിച്ചത്. 'യുഎന്നിന്‍റെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ 10 ലക്ഷ്യങ്ങൾ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.' - ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. 85,000-ലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഉള്ള ഒരു ആഗോള പ്രസ്ഥാനമായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മാറിയിട്ടുണ്ട്. സമൂഹത്തിന്‍റെ ആരോഗ്യം, ദുരന്ത സഹായം, സാമൂഹിക ശാക്തീകരണ പരിപാടികള്‍ എന്നിവയില്‍ മികച്ച സംഭാവനകള്‍ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് നല്‍കിയിട്ടുണ്ട്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്, സുസ്ഥിരത, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ,സാമൂഹിക ഉദ്യമങ്ങള്‍ എന്നിവയ്ക്കായി ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, അറേബ്യ സിഎസ്ആര്‍ അവാര്‍ഡുകള്‍ എന്നിവയില്‍ നിന്ന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദുബായ് ചേംബറിന്‍റെ '2022-ലെ അഡ്വാന്‍സ്ഡ് സിഎസ്ആര്‍ ലേബല്‍' അംഗീകാരവും ആസ്റ്ററിന് ലഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com