കെട്ടിടത്തിനു മുകളിൽ തൂങ്ങിയാടി കുഞ്ഞ്; രക്ഷകനായി മലയാളി|Video

രക്ഷാപ്രവർത്തനത്തിനായി എത്തിയ പൊലീസുകാർക്കൊപ്പമാണ് ജസീലും കുട്ടിക്കരികിൽ എത്തിയത്.
Baby hangs from building; Malayali rescues him

കെട്ടിടത്തിനു മുകളിൽ തൂങ്ങിയാടി കുഞ്ഞ്; രക്ഷകനായി മലയാളി

Updated on

ലണ്ടൻ: മൂന്നു നില കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപെടുത്തി മലയാളി. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലാണ് സംഭവം. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലാണ് കുഞ്ഞിനെ കൃത്യസമയത്ത് ഓടിയെത്തി രക്ഷപെടുത്തിയത്. കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് ജനൽ വഴി കുട്ടി അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. ഭാഗ്യവശാൽ കെട്ടിടത്തിന്‍റെ ഭിത്തിയിൽ കുട്ടിക്ക് പിടിത്തം കിട്ടി.

രക്ഷാപ്രവർത്തനത്തിനായി എത്തിയ പൊലീസുകാർക്കൊപ്പമാണ് ജസീലും കുട്ടിക്കരികിൽ എത്തിയത്. കുട്ടി പിടി വിട്ടപ്പോൾ ജസീൽ കൃത്യമായി പിടിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ ജസീലിനെ പൊലീസുകാരൻ ആലിംഗനം ചെയ്യുന്നതും വിഡിയോയിലുണ്ട്.

ജോലിക്കു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ബഹളം കേട്ടത്. ഷർട്ട് പോലും ഇടാതെ ഓടിയെത്തിയപ്പോഴാണ് കുട്ടിയെ അപകടാവസ്ഥയിൽ കണ്ടതെന്ന് ജസീൽ.

logo
Metro Vaartha
www.metrovaartha.com