മരുഭൂമിയിൽ ബൈക്കപകടം: യുവാവിനെ വ്യോമ മാർഗം രക്ഷപ്പെടുത്തി ഷാർജ പോലീസ്

മരുഭൂമിയിൽ വിനോദയാത്രകൾക്ക് പോകുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.
Bike accident in the desert: Sharjah Police rescues young man by air

മരുഭൂമിയിൽ ബൈക്കപകടം: യുവാവിനെ വ്യോമ മാർഗം രക്ഷപ്പെടുത്തി ഷാർജ പോലീസ്

Updated on

ഷാർജ: മരുഭൂമിയിൽ ഉണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഷാർജ പോലീസ് വ്യോമമാർഗം രക്ഷപ്പെടുത്തി. അൽ മദാം നഗരത്തിലെ റാഫദ മരുഭൂമിയിലാണ് അപകടം നടന്നത്. ഉടൻ തന്നെ ഷാർജ പോലീസ് യുഎഇ നാഷനൽ ഗാർഡിന്‍റെ കീഴിലുള്ള നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍ററുമായി സഹകരിച്ച് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ യുവാവിനെ നാഷനൽ ഗാർഡിന്‍റെ ഹെലികോപ്റ്ററിൽ അൽ ദായിദ് ആശുപത്രിയിൽ എത്തിച്ചു. സമയോചിത ഇടപെടൽ മൂലം യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മരുഭൂമിയിൽ വിനോദയാത്രകൾക്ക് പോകുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.

അടിയന്തര സഹായം വേഗത്തിൽ എത്താൻ സാധ്യതയില്ലാത്ത പ്രദേശങ്ങളിൽ സാഹസിക യാത്രകൾ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചു. അപകട സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും പൊതുവായ അന്വേഷണങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും 901 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് പോലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com