ചായയും മലബാർ രുചിയുമായി 'ചാ ബ്രാൻഡ്' യു എ ഇ യിലേക്ക്

ആദ്യഘട്ടത്തില്‍ ദുബായ് കരാമയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചാ വൈകാതെ ഷാര്‍ജയിലും അജ്മാനിലും ശാഖകൾ തുറക്കും
cha brand to launch in uae
ചായയും മലബാർ രുചിയുമായി 'ചാ ബ്രാൻഡ്' യു എ ഇ യിലേക്ക്
Updated on

ദുബായ്: ചുരുങ്ങിയ കാലം കൊണ്ട് മലബാർ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ചാ ബ്രാൻഡ് യു എ ഇ യിലെത്തുന്നു. യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ- വ്യാപാര ഗ്രൂപ്പായ എസ് ആൻഡ് സി യുമായി സഹകരിച്ചാണ് ചാ ഗ്രൂപ്പ് യു എ ഇ യിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നത്. വ്യത്യസ്ത ചായ രുചികൾക്കൊപ്പം മലബാറിന്‍റെ സ്വാദിഷ്ടമായ പലഹാരങ്ങളും യു എ ഇ യിലെത്തും. ഇത്തരത്തിൽ 65ഓളം പലഹാരങ്ങളാണ് ആദ്യഘട്ടത്തിൽ ചാ യിൽ ലഭ്യമാവുക. നാട്ടിൽ നിന്ന് പരിശീലനം സിദ്ധിച്ച   പാചക വിദഗ്ധര്‍ ചാ യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ദുബായ് കരാമയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചാ വൈകാതെ ഷാര്‍ജയിലും അജ്മാനിലും ശാഖകൾ തുറക്കും. ചാ ഗള്ളി , ചാ എക്സ്പ്രസ്, ചാ പ്രീമിയംഎന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ആണ് ചാ ഷോപ്പുകൾ പ്രവർത്തിക്കുക.

ചാ ഗള്ളികളിൽ കേരളത്തിന്‍റെ തനത് പലഹാരങ്ങളും ചാ എക്സ്പ്രസിൽ ഇന്തോ- അറബിക് പലഹാരങ്ങളും ചാ പ്രീമിയത്തിൽ ഗ്ലോബൽ രുചി വിഭവങ്ങളുമാണ് ലഭ്യമാവുക.

ചാ യെ ഒരു ആഗോള ബ്രാന്‍ഡാക്കി മാറ്റുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് ഡയറക്ടർമാരിൽ ഒരാളായ സിബ്ബത്ത് എംപി ദുബായ് കറാമയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കരാമയിലെ ഔട്ട് ലെറ്റ് നാളെ (ഞായർ) മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മറ്റൊരു ഡയറക്ടറായ മഹ്ഷൂക് സി.എൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ സഹൽ സി.ടി, ഡോ.ആഷിക് വി.വി എന്നിവരും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com