സിഎം ഹൈപ്പർമാർക്കറ്റിന്‍റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു

ഡാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ബിർബൽ സിങ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
CM Hypermarket's fifth branch opens in Ajman Jurfn

സിഎം ഹൈപ്പർമാർക്കറ്റിന്‍റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ തുറന്നു

Updated on

ദുബായ്: സിഎം ഗ്രൂപ്പിനു കീഴിലുള്ള സിഎം ഹൈപ്പർമാർക്കറ്റിന്‍റെ അഞ്ചാമത് ശാഖ അജ്മാൻ ജർഫിൽ പ്രവർത്തനം ആരംഭിച്ചു. ഡാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ബിർബൽ സിങ് ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സിഎം ഗ്രൂപ്പ് മാനേജിങ് പാർട്ണർമാരായ സിറാജ് ചെമ്പയിൽ, ഷനിൽ ചെമ്പയിൽ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ പൗര പ്രമുഖൻ മജീദ് ഹമദ് ജാബർ ഹമദ് അൽ സുവൈദി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ, ബംഗ്ലാദേശ് , പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, തുടങ്ങി വിവിധ രാജ്യക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ഒരൊറ്റ ഷോപ്പിങ് കേന്ദ്രത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

ഫിലിപ്പിനോ റീട്ടെയിൽ മേഖലയിലെ ഒരു ദശാബ്ദത്തിലേറെ നീണ്ട അനുഭവവും അറിവും പ്രയോജനപ്പെടുത്തിയാണ് സിഎം. ഹൈപ്പർമാർക്കറ്റിന്‍റെ പ്രവർത്തനം. 20-ലേറെ ഔട്ട്‌ലെറ്റുകളിലൂടെ ഏഴ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകിയിട്ടുള്ള ഗ്രൂപ്പിന്‍റെ അനുഭവസമ്പത്ത് സിഎം ഹൈപ്പർമാർക്കറ്റിന്‍റെ വളർച്ചയ്ക്ക് ഗുണകരമാവുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു.

പുതിയ ശാഖയുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഓരോ 25 ദിർഹത്തിന്‍റെ പർച്ചേസിനും ഉപഭോക്താക്കൾക്ക് മെഗാ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ജാക് എസ് യു വി കാറിന് പുറമെ നിരവധി സമ്മാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമെ, 10 വിദ്യാർഥികൾക്ക് സ്കൂൾ ഫീസ് നൽകുന്ന പ്രത്യേക പ്രമോഷൻ പദ്ധതിയും സിഎം ഹൈപ്പർമാർക്കറ്റിന്‍റെ എല്ലാ ശാഖകളിലും നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ നറുക്കെടുപ്പ് നവംബർ 29 ന് നടക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ 5 പുതിയ ശാഖകൾ കൂടി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com