ഡോ. ധനലക്ഷ്മിയുടെ മരണത്തിൽ അനുശോചനം

ഡോക്റ്ററുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനവും പ്രാർഥനയും അറിയിക്കുന്നുവെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Condolences on the death of Dr. Dhanalakshmi

ഡോ. ധനലക്ഷ്മി

Updated on

അബുദാബി: മുസഫ ലൈഫ്കെയർ ഹോസ്പിറ്റലിലെ ജനറൽ ഡെന്‍റിസ്റ്റായ ഡോ. ധനലക്ഷ്മിയുടെ മരണത്തിൽ ആശുപത്രി മാനേജ്മെന്‍റ് അനുശോചനം അറിയിച്ചു. ഊഷ്മളതയും അനുകമ്പയും നിറഞ്ഞ ഇടപെടലുകൾ കൊണ്ട് രോഗികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഡോ. ധനലക്ഷ്മിയുടെ സംഭാവനകൾ ക്ലിനിക്കിന്‍റെ അതിരുകൾക്കപ്പുറം നിരവധി ജീവിതങ്ങളെയാണ് സ്വാധീനിച്ചത് എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അബുദാബിയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു എഴുത്തുകാരിയും, വാഗ്മിയും കൂടിയായിരുന്ന ഡോ. ധനലക്ഷ്മി. ഡോക്റ്ററുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനവും പ്രാർഥനയും അറിയിക്കുന്നുവെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com