പ്രവാസി വ്യവസായി കോസ്മോസ് ഹാരിസ് അന്തരിച്ചു

യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാംസ്കാരിക പ്രവർത്തകനുമായ കോസ്മോസ് ഹാരിസ് 63-ാം വയസ്സിൽ നാട്ടിൽ അന്തരിച്ചു
Cosmos Haris passes away

കോസ്മോസ് ഹാരിസ്.

Updated on

ദുബായ്: യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ-കലാ-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കോസ്മോസ് ഹാരിസ് നാട്ടിൽ അന്തരിച്ചു. 63 വയസായിരുന്നു.

രോഗചികിത്സയുമായി ബന്ധപ്പെട്ട് ഏറെ കാലമായി നാട്ടിലായിരുന്നു. പരേതരായ അബ്ദുൽ ഖാദർ ഹാജിയുടെയും കുഞ്ഞിപ്പാത്തുവിന്‍റെയും മകനാണ്.

പാവങ്ങാട് ദാറുസ്സലാം ജമാഅത്ത് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം മൃതദേഹം കൊയിലാണ്ടി മീത്തലെകണ്ടി ബറിസ്ഥാനിൽ ഖബറടക്കി.

logo
Metro Vaartha
www.metrovaartha.com