ക്രൂയിസ് കൺട്രോൾ 'ചതിച്ചു': രക്ഷകരായി ദുബായ് പോലീസ്

ക്രൂയിസ് കൺട്രോൾ തകരാറിലായാൽ എന്ത് ചെയ്യണം? നിർദേശങ്ങളുമായി ദുബായ് പോലീസ്
Cruise control 'cheated': Dubai Police to the rescue

ക്രൂയിസ് കൺട്രോൾ 'ചതിച്ചു': രക്ഷകരായി ദുബായ് പോലീസ്

Updated on

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അതി വേഗതയിൽ സഞ്ചരിക്കുമ്പോൾ കാറിന്‍റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായതിനെ തുടർന്ന് പരിഭ്രാന്തനായ ഡ്രൈവറെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. ദുബായിൽ നിന്ന് അബുദാബിയിലേക്ക് പോകുന്നതിനിടെയാണ് ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായെന്ന് ഡ്രൈവർക്ക് മനസിലായത്. വേഗത കുറയ്ക്കാനോ ബ്രേക്ക് ചെയ്യാനോ കഴിയുന്നില്ലെന്ന് ബോധ്യമായപ്പോൾ ഡ്രൈവർ അക്കാര്യം ദുബായ് പോലീസിനെ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ ട്രാഫിക് പട്രോളിംഗ്സംഘത്തെ സ്ഥലത്തേക്ക് അയച്ചതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

മിനിറ്റുകൾക്കുള്ളിൽ ദുബായ് പോലീസ് വാഹനം കണ്ടെത്തുകയും പരിക്കുകളോ കേടുപാടുകളോ കൂടാതെ കാർ നിർത്താൻ ഡ്രൈവറെ സഹായിക്കുകയും ചെയ്തു. ഡ്രൈവറുടെയും റോഡിലുള്ള മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഓരോ ഘട്ടത്തിലും ദുബായ് പോലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. വാഹനത്തിന് ചുറ്റും ഒരു സുരക്ഷാ ഇടനാഴി സൃഷ്ടിക്കുകയും മുന്നിലും പിന്നിലും ഗതാഗതം സുഗമമാക്കുകയും ചെയ്തു.

കമാൻഡ് സെന്‍ററും ഫീൽഡ് പട്രോളിംഗും തമ്മിലുള്ള ഏകോപനത്തിന്‍റെ വിജയമാണിതെന്ന് ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

ക്രൂയിസ് കൺട്രോൾ തകരാറിലായാൽ എന്ത് ചെയ്യണം? നിർദേശങ്ങളുമായി ദുബായ് പോലീസ്

  • ശാന്തത പാലിക്കുക, പരിഭ്രാന്തരാകരുത്

  • സീറ്റ് ബെൽറ്റ് ഉറപ്പിച്ച് ഹസാർഡ് ലൈറ്റുകൾ ഓണാക്കുക

  • സംഭവം റിപ്പോർട്ട് ചെയ്യാൻ ഉടൻ 999 എന്ന നമ്പറിൽ വിളിക്കുക

  • ഗിയർ ന്യൂട്രലിലേക്ക് മാറ്റി എഞ്ചിൻ ഓഫ് ചെയ്യുക, വീണ്ടും എഞ്ചിൻ ഓണാക്കുക

  • അത് പരാജയപ്പെട്ടാൽ, ബ്രേക്ക് പെഡലിൽ സ്ഥിരമായി മർദ്ദം പ്രയോഗിക്കുക

  • ബ്രേക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ, സ്റ്റിയറിംഗ് വീൽ മുറുകെ പിടിച്ച് ഹാൻഡ്‌ബ്രേക്ക് പതുക്കെ വലിക്കുക

  • നിയന്ത്രണം വീണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ ഗിയർ ന്യൂട്രലിനും ഡ്രൈവിനും (D) നും ഇടയിലേക്ക് മാറ്റുക.

  • എല്ലാ ഡ്രൈവർമാരോടും പതിവായി വാഹന പരിശോധനകൾ നടത്തണമെന്ന് ദുബായ് പോലീസ് നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com