ഷാർജയിൽ അലൈപായുതേ സീസൺ ഒന്നിൽ ദിലീപ്-നാദിർഷാ ഷോ

വർഷങ്ങൾക്ക് ശേഷം ദിലീപും നാദിർഷായും ഒന്നിച്ച് യുഎഇയിലെത്തുന്നു എന്ന സവിശേഷതയുണ്ട്
Nadirshah speaking at a press conference

വാർത്താസമ്മേളനത്തിൽ നാദിർഷാ സംസാരിക്കുന്നു

Updated on: 

ദുബായ്: നടി അനു സിത്താരയുടെ കമലദളവും വിൻസ്മേരയും വന്താര സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘അലൈപായുതേ സീസൺ 1’ എന്ന പരിപാടിയിൽ ദിലീപ്-നാദിർഷാ സ്റ്റേജ് ഷോ അരങ്ങേറും. ഡിസംബർ 12-ന് ഷാർജ എക്സ്പോ സെന്‍ററിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം ദിലീപും നാദിർഷായും ഒന്നിച്ച് യുഎഇയിലെത്തുന്നു എന്ന സവിശേഷതയുണ്ട്. ഷോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യുഎഇയിലെ മുഴുവൻ മലയാളി കുടുംബങ്ങൾക്കും ഇതൊരു അവിസ്മരണീയമായ ആഘോഷമായിരിക്കുമെന്നും നാദിർഷാ പറഞ്ഞു. തമാശയും പാട്ടും നൃത്തവുമടങ്ങിയ പരിപാടിയിൽ ദിലീപ്, നാദിർഷാ എന്നിവരോടൊപ്പം സംഗീത സംവിധായകൻ ശരത്തും പരിപാടിക്ക് നേതൃത്വം നൽകും.

വാർത്താ സമ്മേളനത്തിൽ വിൻസ്മേര ചെയർമാൻ ദിനേശ് കമ്പ്രത്ത്, നടി അനു സിത്താര, നാദിർഷാ, ഹരീഷ് കുമാർ, വന്താര സ്റ്റുഡിയോസിന്‍റെ രാജ്‌മോഹൻ, വിഷ്ണു പ്രസാദ്, സ്മൃതി രാജ്‌മോഹൻ, ഗായത്രി ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.