ഫോർ ദി വേൾഡ് പദ്ധതി: 'കൊറിയൻ' അതിഥിയെ സ്വീകരിച്ച് ദുബായ് എയർപോർട്ട്

വിവിധ സംസ്കാരങ്ങൾ പരിചയപ്പെടുത്തുന്നതിനായുള്ള ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം
For the world project
കൊറിയൻ അതിഥിയെ സ്വീകരിച്ച് ദുബായ് എയർപോർട്ട്
Updated on

ദുബായ്: മുൻനിര ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബായ് ജിഡിആർ എഫ്എ ആരംഭിച്ച ‘ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായി, കൊറിയയിൽ നിന്നുള്ള അതിഥിയെ ദുബായ് എയർപോർട്ടിൽ സ്വാഗതം ചെയ്തു. കൊറിയൻ സംസ്കാരവും ആതിഥ്യ - മര്യാദരീതികളും പരിചയപ്പെടുത്താൻ എത്തിയ 'ഇള' എന്ന യുവതിയെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ( ദുബായ് ഇമിഗ്രേഷൻ) ഉദ്യോഗസ്ഥർ എയർപോർട്ടിൽ ഊഷ്മളമായി സ്വീകരിച്ചത്.

ദുബായിലുള്ള കര, നാവിക, വ്യോമ അതിർത്തികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസിലാക്കി കൊടുക്കാനായി, കഴിഞ്ഞ ദിവസമാണ് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനൽ ജനറൽ - മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, "ഫോർ ദ് വേൾഡ്"എന്ന സംരംഭം പ്രഖ്യാപിച്ചത്. ജപ്പാന്‍റെ സംസ്‍കാരിക രീതികളാണ് ഇതിന്‍റെ ഭാഗമായി ആദ്യമായി ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി കൊടുത്തത്.

സ്മാർട്ട്‌ ഗേറ്റ് ഏരിയ, പാസ്പോർട്ട് നിയന്ത്രണ ഭാഗങ്ങൾ, കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ തുടങ്ങിയ സ്ഥലങ്ങളിലും കൊറിയൻ യുവതി സന്ദർശനം നടത്തി. തുടർന്ന് അവർ കൊറിയൻ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു.

For the world project
കൊറിയൻ അതിഥിയെ സ്വീകരിച്ച് ദുബായ് എയർപോർട്ട്

മുൻനിര ജീവനക്കാർക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിഥികളെ അവരുടെ ആതിഥ്യ രീതിയിൽ സ്വാഗതം ചെയ്യാനും ഈ പദ്ധതി ഏറെ സഹായിക്കുമെന്ന് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു

വിവിധ രാജ്യങ്ങൾ, ആചാരങ്ങൾ, സംസ്കാരങ്ങൾ, ജനജീവിതം എന്നിവ മനസ്സിലാക്കുന്നത് സഞ്ചാരികളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്തും.

For the world project
ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി

പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സംരംഭം സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്‍റെയും തുറന്ന മനസ്സിന്‍റെയും ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും ലഫ്റ്റനന്‍റ് ജനറൽ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.