പാസ്പോർട്ടും പണവും ഉൾപ്പെടെ ബാഗ് നഷ്ടപ്പെട്ടു; 30 മിനിറ്റിനകം ബാഗ് കണ്ടെടുത്ത് ദുബായ് എയർ പോർട്ട് സുരക്ഷാ വിഭാഗം

ഒരു ലക്ഷം ദിർഹമാണ് ബാഗിൽ ഉണ്ടായിരുന്നത്.
Dubai airport security department excels in duty

പാസ്പോർട്ടും പണവും ഉൾപ്പെടെ ബാഗ് നഷ്ടപ്പെട്ടു; 30 മിനിറ്റിനകം ബാഗ് കണ്ടെടുത്ത് ദുബായ് എയർ പോർട്ട് സുരക്ഷാ വിഭാഗം

Updated on

ദുബായ്: ദുബായ് അന്തർദേശിയ വിമാനത്താവളം ടെർമിനൽ ഒന്നിൽ നഷ്ടമായ ഒരു ലക്ഷം ദിർഹവും പാസ് പോർട്ടും യാത്ര ടിക്കറ്റും അടങ്ങിയ ബാഗ് അര മണിക്കൂറിനുള്ളിൽ കണ്ടെത്തി എയർ പോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്‌മെന്‍റ്. ബന്ധുവിന്‍റെ മരണത്തെത്തുടർന്ന് കുവൈറ്റിൽ നിന്നുള്ള രണ്ട് സഹോദരന്മാർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരക്കിനിടയിൽ, പണവും പാസ്‌പോർട്ടുകളും അടങ്ങിയ ബാഗ് ഇവർക്ക് നഷ്ടമായി.

വിമാനത്തിൽ കയറിയ ശേഷം തങ്ങളുടെ ബാഗ് നഷ്‌ടമായ കാര്യം വിമാനത്താവളത്തിൽ ഉണ്ടായിരുന്ന സഹോദരിയെ അറിയിച്ചു. സഹോദരി ഉടൻ തന്നെ വിമാനത്താവളത്തിലെ പോലീസ് ഓഫീസിൽ വിവരം അറിയിക്കുകയും ചെയ്തു.

പ്രത്യേക സംഘങ്ങൾ ബാഗ് കണ്ടെത്തുകയും 30 മിനിറ്റിനുള്ളിൽ അവരുടെ സഹോദരിക്ക് അത് എത്തിക്കുകയും ചെയ്തതായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ഹമൂദ ബെൽസുവൈദ അൽ അമേരി പറഞ്ഞു. ഇത്തരം കേസുകൾ കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്ന 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' ടീമിന്‍റെ വൈദഗ്ധ്യത്തെ അദ്ദേഹം പ്രശംസിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com