ദുബായ് അൽ ഖെയ്‌ൽ ഗേറ്റിൽ ഇനി സൗജന്യ പാർക്കിങ്ങ് ഇല്ല

പ്രതിദിന പാർക്കിങ്ങ് നിരക്ക് 30 ദിർഹമാണ്.
Dubai Al khail gate parking rate

ദുബായ് അൽ ഖെയ്‌ൽ ഗേറ്റിൽ ഇനി സൗജന്യ പാർക്കിങ്ങ് ഇല്ല

Updated on

ദുബായ്: ദുബായ് അൽ ഖെയ്‌ൽ ഗേറ്റിൽ 24 മണിക്കൂറും പാർക്കിങ്ങ് നിരക്ക് ഈടാക്കുന്ന പുതിയ പാർക്കിങ്ങ് സോൺ സ്ഥാപിച്ചതായി പാർക്കിൻ കമ്പനി അറിയിച്ചു.365N എന്ന സോണിലാണ് സൗജന്യ പാർക്കിങ്ങ് പൂർണമായും എടുത്തുകളഞ്ഞത്. ഞായറാഴ്ച ഉൾപ്പെടെയുള്ള എല്ലാ ദിവസവും മുഴുവൻ സമയവും ഈ സോണിൽ പാർക്കിങ്ങ് നിരക്ക് ഈടാക്കും. പ്രതിദിന പാർക്കിങ്ങ് നിരക്ക് 30 ദിർഹമാണ്.

പാർക്കിങ്ങ് നിരക്ക് ഇപ്രകാരമാണ്

  • 1 മണിക്കൂർ: 4 ദിർഹം

  • 2 മണിക്കൂർ: 8 ദിർഹം

  • 3 മണിക്കൂർ: 10 ദിർഹം

  • 4 മണിക്കൂർ: 12 ദിർഹം

  • 5 മണിക്കൂർ: 14 ദിർഹം

  • 6 മണിക്കൂർ: 16 ദിർഹം

  • 7 മണിക്കൂർ: 18 ദിർഹം

  • 8 മണിക്കൂർ: 20 ദിർഹം

  • 9 മണിക്കൂർ: 22 ദിർഹം

  • 24 മണിക്കൂർ: 30 ദിർഹം

തിരക്കേറിയ സമയങ്ങളിലും പാർക്കിങ്ങ് നിരക്കിൽ മാറ്റമില്ല.

10,000-ത്തിലധികം പുതിയ പാർക്കിംഗ് സ്ഥലങ്ങൾ ചേർത്തതോടെ, ഈ വർഷം ആദ്യ പാദത്തിൽ പാർക്കിൻ കമ്പനി 273.3 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനം നേടി. 2024 ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 27 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com