Dubai Central School achieves complete success in CBSE Plus Two exams

സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്കൂളിന് സമ്പൂർണ വിജയം

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്കൂളിന് സമ്പൂർണ വിജയം

ആർ. എസ്. എം. ഗാലിബ്, പ്രിൻസിപ്പൽ മുഹമ്മദ് അലി എന്നിവർ അഭിനന്ദിച്ചു.
Published on

ദുബായ്: ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ ദുബായ് സെൻട്രൽ സ്കൂൾ സമ്പൂർണ വിജയം നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, വിജയത്തിലെത്താൻ അവരെ പ്രാപ്തരാക്കിയ അധ്യാപകരേയും, രക്ഷിതാക്കളേയും ഡയറക്ടർ ആർ. എസ്. എം. ഗാലിബ്, പ്രിൻസിപ്പൽ മുഹമ്മദ് അലി എന്നിവർ അഭിനന്ദിച്ചു.

പന്ത്രണ്ടാം ക്ലാസ് സയൻസ് വിഭാഗത്തിൽ ഇമാദ് ഷെയ്ഖ്(94.2%), ഫാത്തിമ ഇസ്ര(90.2%), ഗൗതം ആദി മുരളീധർ(89.6%) എന്നിവർ ആദ്യ സ്ഥാനങ്ങൾ നേടി. കൊമേഴ്സ് വിഭാഗത്തിൽ ഹിബ യാകൂബ് ഖാൻ(96.2%), ഫഹീമ ബീഗം(95.2%), സിദ്ര(94.8%) എന്നിവരാണ് മുന്നിലെത്തിയത്.

വൊക്കേഷണൽ വിഭാഗത്തിൽ അമീറ കാസി(96.6%), അസീമ മൊഹിദീൻ(96.6%), അഹ്സാന ഷെഹ്സാദ(92.2%), റോഷൻ മുഹമ്മദ്(91.8%) എന്നിവർ മികച്ച വിജയം നേടി.

logo
Metro Vaartha
www.metrovaartha.com