വ്യാജ പാർക്കിങ്​ പെർമിറ്റ് നിർമാണം: പിതാവും മകനും കുറ്റക്കാരെന്ന് ​ ദുബായ് കോടതി

Dubai court finds father and son guilty of making fake parking permits

വ്യാജ പാർക്കിങ്​ പെർമിറ്റ് നിർമാണം: പിതാവും മകനും കുറ്റക്കാരെന്ന് ​ ദുബായ് കോടതി

Updated on

വ്യാജ പാർക്കിങ്​ പെർമിറ്റ്​ നിർമിച്ച കേസിൽ അറസ്റ്റിലായ പിതാവും മകനും കുറ്റക്കാരെന്ന് ​ ദുബായ് കോടതി വിധിച്ചു. പിതാവിന്‍റെ കാർ പാർക്ക്​ ചെയ്യുന്നതിനായാണ്​ 29 കാരനായ മകൻ ദുബായ് ആർടിഎ യുടെ ഒറിജിനൽ പാർക്കിങ്​ പെർമിറ്റിൽ അനധികൃതമായി മാറ്റം വരുത്തിയത്​.

പാർക്കിങ്​ പരിശോധകരെ കബളിപ്പിക്കുന്നതിനായി പെർമിറ്റ്​ തിരുത്തി പിതാവിന്‍റെ കാറിന്‍റെ വിവരങ്ങൾ അതിൽ ചേർക്കുകയും കാലാവധി അവസാനിക്കുന്ന തിയതിയിൽ മാറ്റം വരുത്തുകയുമായിരുന്നു​.

പിതാവിന്‍റെ വാഹനത്തിന്‍റെ വിൻഡ്​ സ്ക്രീനിന്​ പിറകിൽ പാർക്കിങ്​ പെർമിറ്റ്​ പ്രദർശിപ്പിച്ചതിൽ സംശയം തോന്നിയ ആർടിഎ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ്​ തട്ടിപ്പ്​ പുറത്തായതെന്ന്​ അറബിക് മാധ്യമം റിപ്പോർട്ട് ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com