ദുബായ് സി എസ് ഐ മലയാളം ഇടവക സുവർണ ജൂബിലി കരോൾ നടത്തി

1975 ൽ ജെ ഇ. മാത്യുവിന്‍റെ നേതൃത്വത്തിൽ 12 അംഗങ്ങളോടെ ആരംഭിച്ച ഗായക സംഘത്തിൽ ഇന്ന് 90 അംഗങ്ങൾ ഉണ്ട്.
dubai csi malayalam idavaka golden jubilee carol
ദുബായ് സി എസ് ഐ മലയാളം ഇടവക സുവർണ ജൂബിലി കരോൾ നടത്തി
Updated on

ദുബായ് : യു എ ഇ യിലെ ആദ്യ സി എസ് ഐ ദേവാലയമായ ദുബായ് സി എസ് ഐ മലയാളം ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി കരോൾ ശുശ്രൂഷ നടത്തി. ഗായക സംഘത്തിന്‍റെ നേതൃത്വത്തിൽ ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചർച്ചിലാണ് ഇത്തവണത്തെ ക്രിസ്തുമസ് ഗാന ശുശ്രൂഷ നടത്തിയത്. ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. റവ. ചാൾസ് എം ജെറിൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ. ബ്രൈറ്റ് മോഹൻ എന്നിവർ സഹകാർമികത്വം വഹിച്ചു.

റവ. സ്റ്റീഫൻ മരിയൻ ക്രിസ്തുമസ് സന്ദേശം നൽകി. റവ. പ്രേം മിത്ര, ഈപ്പൻ കെ ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇടവക ഗായക സംഘത്തിന്‍റെ സ്ഥാപക ക്വയർ മാസ്റ്റർ ജെ ഇ മാത്യു, മുൻ ക്വയർ മാസ്റ്റർ മാത്യു ഫിലിപ്പ്, സ്ഥാപക അംഗം മാത്യു വർഗീസ്, ജൂബിലി ലോഗോ ഡിസൈൻ ചെയ്ത കൃപ സാറാ തോമസ് എന്നിവരെ ആദരിച്ചു.

1975 ൽ ജെ ഇ. മാത്യുവിന്‍റെ നേതൃത്വത്തിൽ 12 അംഗങ്ങളോടെ ആരംഭിച്ച ഗായക സംഘത്തിൽ ഇന്ന് 90 അംഗങ്ങൾ ഉണ്ട്. 55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും ഗായക സംഘത്തിന്‍റെ ഭാഗമാണ്. ജൂബി എബ്രഹാം ക്വയർ മാസ്റ്റർ ആയും, ജിനോ മാത്യു ജോയ് അസിസ്റ്റൻറ് ക്വയർ മാസ്റ്റർ ആയും പ്രവർത്തിച്ചുവരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com