
ദുബായ് സി എസ് ഐ മലയാളം ഇടവക സുവർണ ജൂബിലി കുടുംബ സംഗമം കോട്ടയത്ത്
ദുബായ്: ദുബായ് സി എസ് ഐ മലയാളം ഇടവക പ്രഥമ കുടുംബ സംഗമം ഓഗസ്റ്റ് 1 -ന് രാവിലെ 8.30 ന് കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്‍ററിൽ നടക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, മുൻ വികാരിമാർ, ഇടവകയിലെ മുൻകാല അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് സജി കെ. ജോർജ് പ്രോഗ്രാം കോർഡിനേറ്റർ (9740677779), എബി മാത്യു (9567158329), തമ്പി ജോൺ (9048219875) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്