

3.26 ലക്ഷം പേർക്ക് സഹായം നൽകിയതായി ദുബായ് എമിറേറ്റ്സ് റെഡ് ക്രസന്‍റ്
ദുബായ്: എമിറേറ്റ്സ് റെഡ് ക്രസന്‍റ് 40 വർഷമായി നടപ്പിലാക്കുന്ന അനാഥ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 3.26 ലക്ഷം അനാഥർക്ക് സഹായം നൽകിയതായി അധികൃതർ വെളിപ്പെടുത്തി. ഏപ്രിൽ 20ന് ആചരിക്കുന്ന ലോക അനാഥദിനത്തിന് മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിൽ യുഎഇയിലും മറ്റ് 22 രാജ്യങ്ങളിലുമായി 1,22,576 അനാഥരാണ് പദ്ധതിയുടെ കീഴിലുള്ളത്.
അനാഥരുടെ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക പിന്തുണ എന്നിവ നിറവേറ്റുന്നതിനായി സംഘടന സമഗ്രമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് സെക്രട്ടറി ജനറൽ അഹമ്മദ് സാരി അൽ മസ്റൂയി പറഞ്ഞു.