ദുബായ് ഫാഷൻ വീക്ക് ഒക്റ്റോബർ 22 മുതൽ 26 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ

ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റും അറബ് ഫാഷൻ കൗൺസിലും സംയുക്തമായാണ് ഈ പ്രമുഖ ഫാഷൻ വേദി സംഘടിപ്പിക്കുന്നത്
Dubai Fashion Week from October 22 to 26 at Dubai Design District

ദുബായ് ഫാഷൻ വീക്ക് ഒക്റ്റോബർ 22 മുതൽ 26 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ

Updated on

ദുബായ്: ദുബായ് ഫാഷൻ വീക്ക് ഒക്ടോബർ 22 മുതൽ 26 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നടക്കും. ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റും അറബ് ഫാഷൻ കൗൺസിലും സംയുക്തമായാണ് ഈ പ്രമുഖ ഫാഷൻ വേദി സംഘടിപ്പിക്കുന്നത്.

പ്രാദേശിക സർഗാത്മകതയെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിനും പുതിയ ഡിസൈനർമാർക്ക് ആഗോള വിപണിയുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്നതിനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

റൺവേ അവതരണങ്ങൾക്ക് പുറമെ ഡിസൈനർമാർക്കും ബയർമാർക്കും റീട്ടെയിലർമാർക്കും പരസ്പരം സംവദിക്കാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

പരിപാടിയുടെ ഭാഗമായുള്ള ഡിസൈനർമാരുടെ അപേക്ഷകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com