ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

ദുബായ് റൺ, ദുബായ് റൈഡ് തുടങ്ങിയ മെഗാ ഇവന്‍റുകൾക്കൊപ്പം നഗരത്തിലെ മൂന്ന് പ്രധാന ഫിറ്റ്‌നസ് വില്ലേജുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം
Dubai Fitness Challenge kicks off on Saturday

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

Updated on

ദുബായ്: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കമാവും. തുടർച്ചയായ 30 ദിവസത്തേക്ക്, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്പരിപാടി നടത്തുന്നത്.

ദുബായ് റൺ, ദുബായ് റൈഡ് തുടങ്ങിയ മെഗാ ഇവന്‍റുകൾക്കൊപ്പം നഗരത്തിലെ മൂന്ന് പ്രധാന ഫിറ്റ്‌നസ് വില്ലേജുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഈ വില്ലേജുകളിൽ പ്രവേശനം സൗജന്യമാണ്.

ഫിറ്റ്‌നസ് വില്ലേജുകളിലെ സൗകര്യങ്ങൾ ഉപയോഗിക്കാനും ക്ലാസുകളിൽ പങ്കെടുക്കാനും താൽപര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. യോഗ, പൈലേറ്റ്സ്, ഹൈ-ഇന്റൻസിറ്റി പരിശീലനങ്ങൾ മുതൽ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, പാഡെൽ തുടങ്ങിയ കായിക വിനോദങ്ങൾക്കായി പ്രൈവറ്റ് കോർട്ടുകൾ വരെ ഈ പ്ലാറ്റ്‌ഫോം വഴി സൗജന്യമായി ബുക്ക് ചെയ്യാം.

ഡിപി വേൾഡ് ഫിറ്റ്‌നസ് വില്ലേജ്, കൈറ്റ് ബീച്ച്, ദുബായ് മുനിസിപ്പാലിറ്റി ഫിറ്റ്‌നസ് വില്ലേജ്, സബീൽ പാർക്ക്, അൽ വർഖാ പാർക്ക് എന്നിവയിൽ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 11 വരെ. കോർട്ടുകൾബുക്ക് ചെയ്യാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com