ദുബായ് ഫിറ്റ്​നസ്​ ചലഞ്ച് ഒക്‌ടോബർ 26 ന് തുടക്കം; രജിസ്ട്രേഷൻ ആരംഭിച്ചു

നവംബർ 24 വരെയാണ്​ ഫിറ്റ്​നസ്​ ചലഞ്ച്​ സ്വദേശികൾക്കും വിദേശികൾക്കും​ ചലഞ്ചിൽ പ​ങ്കെടുക്കാം
Dubai Fitness Challenge, kicks off on October 26; Registration has started
ദുബായ് ഫിറ്റ്​നസ്​ ചലഞ്ച് ഒക്‌ടോബർ 26 ന് തുടക്കം; രജിസ്ട്രേഷൻ ആരംഭിച്ചു
Updated on

ദുബായ്: ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ദുബായ് ഫിറ്റ്​നസ്​ ചലഞ്ചിന്‍റെ എട്ടാമത്​ എഡിഷന് ഈ മാസം 26 ന് തുടക്കമാവും. ചലഞ്ചിൽ പ​​ങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. നവംബർ 24 വരെയാണ്​ ഫിറ്റ്​നസ്​ ചലഞ്ച്​. സ്വദേശികൾക്കും വിദേശികൾക്കും​ ചലഞ്ചിൽ പ​ങ്കെടുക്കാം. dubaifitnesschallenge.com എന്ന വെബ്​ലിങ്കിൽ പ്രവേശിച്ചാണ്​ രജിസ്​ട്രേഷൻ പൂർത്തീകരിക്കേണ്ടത്​.

ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്​തൂം 2017ൽ ആണ്​ ദുബായ് ഫിറ്റ്​നസ്​ ചലഞ്ചിന്​ തുടക്കം കുറിച്ചത്​.

Dubai Fitness Challenge, kicks off on October 26; Registration has started

ഒരു മാസം നീണ്ടു നിൽക്കുന്ന 30 മിനിറ്റ്​ വ്യായാമത്തിന്​ ​സമയം ചെലവഴിക്കുകയാണ്​ ചലഞ്ചിൽ പ​ങ്കെടുക്കുന്നവർ ചെയ്യേണ്ടത്​. നടത്തം, ടീം സ്​പോർട്​സ്​, പാഡ്​ൽ ബോർഡിങ്​, ഗ്രൂപ്പ്​ ഫിറ്റ്​നസ്​ ക്ലാസുകൾ, ഫുട്​ബോൾ, യോഗ, സൈക്ലിങ്​ തുടങ്ങിയവ ഇതിന്‍റെ ഭാഗമാണ്. കൂടാതെ ദുബായ് റൺ, ദുബായ് റൈഡ്​ എന്നിവയും സംരംഭത്തിന്‍റെ ഭാഗമായി നടക്കും. ഭരണാധികാരികൾ ഉൾപ്പെടെ പ്രമുഖർ ദുബായ് റണ്ണിൽ പങ്കെടുക്കും.

ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബായിയുടെ പദവി ഉയർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്​ പദ്ധതി നടപ്പിലാക്കുന്നത്​.

Trending

No stories found.

Latest News

No stories found.