ദുബായ് ഫോക് ലോർ സൊസൈറ്റി:‘എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Dubai Folklore Society: ‘Excellence Awards’ announced

ദുബായ് ഫോക് ലോർ സൊസൈറ്റി:‘എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Updated on

ദുബായ്: സയാസി അക്കാഡമി ദുബായ് ഫോക് ലോർ സൊസൈറ്റി തിയേറ്ററുമായി സഹകരിച്ച് ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡുകൾ’പ്രഖ്യാപിച്ചു. കല, സാഹിത്യം, വ്യവസായം, മാധ്യമം, വിനോദം, ഫോട്ടോഗ്രഫി തുടങ്ങിയ ഒട്ടേറെ രംഗങ്ങളിലെ മികവിനാണ് അംഗീകാരമെന്ന് സയാസി അക്കാദമി ഭാരവാഹികളായ അബ്ദുൽ സലാം, യാസിർ ഹമീദ്, സിറാജ് ഒ.കെ എന്നിവർ അറിയിച്ചു. യുഎഇയിലെ കലാ-സാംസ്കാരിക രംഗങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വരുംവർഷങ്ങളിലും പുരസ്കാരം നൽകുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.

മേയ് മുപ്പതിന് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ച് ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഗായകരായ ആദിൽ അത്തു, ദിൽജീന, നൗഷാദ് പട്ടുറുമാൽ എന്നിവർ അണിനിരക്കുന്ന ‘തുടരും’സംഗീതനിശയും അരങ്ങേറും.

വിവിധ മേഖലകളിൽ പുരസ്കാരത്തിന് അർഹരായവർ: മിഥുൻ രമേശ് (വിനോദം, കല, സംസ്കാരം), എം.സി.എ നാസർ (മാധ്യമം), സാദിഖ് കാവിൽ (സാഹിത്യം), ഷാജി ശംസുദ്ദീൻ (നേതൃപാടവം), മുനീർ അൽ വഫ (സാങ്കേതികവിദ്യ), അമീൻ മന്നാൻ (സമൂഹമാധ്യമം), ചാക്കോ ഊളക്കാടൻ (സാമൂഹിക പ്രതിബദ്ധത), ജയപ്രകാശ് പയ്യന്നൂർ (ഫോട്ടോഗ്രഫി).

logo
Metro Vaartha
www.metrovaartha.com