ദുബായ് ഹിൽസ് മാളിൽ ദുബായ് ജി ഡി ആർ എഫ് എ ക്യാമ്പയിൻ തുടങ്ങി

രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പവലിയൻ സന്ദർശിക്കാം.
Dubai GDRFA campaign launched at Dubai Hills Mall

ദുബായ് ഹിൽസ് മാളിൽ ദുബായ് ജി ഡി ആർ എഫ് എ ക്യാമ്പയിൻ തുടങ്ങി

Updated on

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ഹിൽസ് മാളിൽ “ഞങ്ങൾ നിങ്ങൾക്കായി ഇവിടെയുണ്ട്”എന്ന ശീർഷകത്തിൽ ബോധവത്ക്കരണ ക്യാമ്പയിൻ ആരംഭിച്ചു. മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ഉദ്ഘാടനം ചെയ്തു.

പൗരന്മാരുടെയും താമസക്കാരുടെയും ഇടയിൽ ജി ഡി ആർ എഫ് എ യുടെ സേവനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുകയും, അവ ലളിതമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനാണ് ക്യാമ്പയിൻ നടത്തുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പവലിയൻ സന്ദർശിക്കാം.

ഗോൾഡൻ വിസ, പ്രവേശനാനുമതി, ഐഡന്‍റിറ്റി കാർഡ്, “അമർ അസിസ്റ്റന്‍റ്”എന്ന സ്മാർട്ട് സംവിധാനവും ഉൾപ്പെടെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി അറിയാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ടാകും

കുട്ടികൾക്കായി “സലീം”, “സലാം”എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ കോർണറും ഇവിടെയുണ്ട്. ക്യാമ്പയിൻ വെള്ളിയാഴ്ച സമാപിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com