ജീവനക്കാരുടെ ക്ഷേമത്തിന് ഹാപ്പിനസ് ഇൻ ട്രാവൽ പദ്ധതിയുമായി ദുബായ് ഇമിഗ്രേഷൻ

ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ജീവനക്കാർക്ക് പ്രത്യേക യാത്രാ പാക്കേജുകളും വിലക്കിഴിവുകളും നൽകി ജോലി–ജീവിത സന്തുലിതാവസ്ഥ ലക്ഷ്യമിടുന്നു
Dubai Immigration launches Happiness in Travel for staff welfare

ജോലി–ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി.

Updated on

ദുബായ്: ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് ജീവനക്കാരുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കുന്നതിനും ജോലി–ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ഹാപ്പിനസ് ഇൻ ട്രാവൽ’ എന്ന പേരിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. സ്വദേശികളും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുമായ ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും പ്രചോദനാത്മകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായ് ജി.ഡി.ആർ.എഫ്.എ മുഖ്യ കാര്യാലയത്തിൽ അഞ്ചുദിവസത്തെ പ്രദർശനം നടത്തിയത്.

പ്രമുഖ എയർലൈൻ കമ്പനികൾ, ഹോട്ടൽ ശൃംഖലകൾ, ട്രാവൽ ഏജൻസികൾ എന്നിവ പങ്കെടുത്ത പ്രദർശനത്തിൽ ജി.ഡി.ആർ.എഫ്.എ ദുബായ് ജീവനക്കാർക്കും മറ്റ് ദുബായ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും പ്രത്യേക യാത്രാ പാക്കേജുകൾ, ടിക്കറ്റ് നിരക്കുകളിൽ ആകർഷകമായ വിലക്കിഴിവുകൾ, ഹോട്ടൽ താമസ സൗകര്യങ്ങളിൽ പ്രത്യേക ഓഫറുകൾ, എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കിയിരുന്നു.

കുടുംബത്തോടൊപ്പം കൂടുതൽ ഫലപ്രദമായി സമയം ചെലവഴിക്കാൻ ജീവനക്കാർക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സന്തുഷ്ടരായ ജീവനക്കാരാണ് മികച്ച പൊതുസേവനത്തിന്‍റെ അടിസ്ഥാനമെന്ന നയത്തോടെയാണ് ജി.ഡി.ആർ.എഫ്.എ ദുബായ് ഇത്തരം പദ്ധതികൾ തുടർച്ചയായി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com