ദുബായ് -കാസർഗോഡ് ജില്ലാ കെഎംസിസി ഹലാ ഈദ് - ഈദിയ്യ സംഗമം

ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുസ്സമദ് എടക്കുളം ഉദ്ഘാടനം ചെയ്തു.
Dubai kasargod kmcc hala eid meet

ദുബായ് -കാസർഗോഡ് ജില്ലാ കെഎംസിസി ഹലാ ഈദ് - ഈദിയ്യ സംഗമം

Updated on

ദുബായ്: ബലി പെരുന്നാൾ ദിനത്തിൽ ദുബായ് -കാസർഗോഡ് ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിൽ 'ഹലാ ഈദുൽ അദ്ഹ ഈദിയ്യ' സംഗമം സംഘടിപ്പിച്ചു. ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുസ്സമദ് എടക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ഭാസ്കർ രാജ്, ജലീൽ പട്ടാമ്പി, അനൂപ് കീച്ചേരി, മോട്ടിവേറ്റർ മുനീർ അൽ വഫ, സംസ്ഥാന കെ.എം.സി.സി ആക്ടിംഗ് ജന.സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, അഫ്‌സൽ മെട്ടമ്മൽ, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, സേഫ് ലൈൻ എംഡി ഡോ. അബൂബക്കർ കുറ്റിക്കോൽ, അബ്ദു സുബ്ഹാൻ, മുജീബ് , സലാം ഹാജി , റഗ്ദാദ് മൂഴിക്കര, മശ്ഹൂർ തങ്ങൾ, മൊയ്തു മക്കിയാട്, മുജീബ് ആലപ്പുഴ, അഡ്വ. സാജിദ് അബൂബക്കർ, സലാം പാലക്കി, എം.എസ്.എഫ് നേതാവ് അസ്ഹറുദ്ദീൻ മണിയോടി എന്നിവർ പ്രസംഗിച്ചു.

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സെക്രട്ടറി ഫൈസൽ മൊഹ്സിന്‍റെയും വനിതാ കെഎംസിസി എക്സിക്യൂട്ടീവ് അംഗം സാജിദ ഫൈസലിന്‍റെയും മകൾ ഫാത്തിമ ഫൈസലിനും പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ജില്ലാ സെക്രട്ടറി ആസിഫ് ഹൊ സങ്കടി യുടെ മകൻ അബ്ദുറഹിമാൻ അസയ്‌ക്കും ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹപഹാരം മുഹമ്മദ് ബിൻ അസ്ലം ചടങ്ങിൽ സമ്മാനിച്ചു.

ജില്ലാ സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്ത് പാരായണം നടത്തി. ജന.സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതവും ട്രഷറർ ഡോ.ഇസ്മായിൽ നന്ദിയും പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com