ദുബായ് കെഎംസിസി തൂലിക ഫോറത്തിന്‍റെ ഭരണഘടന സെമിനാർ 16ന്

മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ, അഡ്വ.എൻ.എ കരീം, ഡോ.ഷരീഫ് പൊവ്വൽ എന്നിവർ പങ്കെടുക്കും.
Dubai KMCC thoolika Forum's Constitution Seminar on the 16th

ദുബായ് കെഎംസിസി തൂലിക ഫോറത്തിന്‍റെ ഭരണഘടന സെമിനാർ 16ന്

Updated on

ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബായ് കെഎംസിസി തൂലിക ഫോറം 'ഭരണഘടന: നീതി സമത്വം ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 16ന് രാത്രി 7.30ന് ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിലാണ് പരിപാടി. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ, അഡ്വ.എൻ.എ കരീം, ഡോ.ഷരീഫ് പൊവ്വൽ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ തൂലിക ഫോറം നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകും. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ദുബായ് കെഎംസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തൽ ചടങ്ങ് നടക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com