ദുബായ് മലയാളി അസോസിയേഷൻ ഓണാഘോഷ പോസ്റ്റർ പ്രകാശനം

കല, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും
Dubai Malayalee association onam celebration
ദുബായ് മലയാളി അസോസിയേഷൻ ഓണാഘോഷ പോസ്റ്റർ പ്രകാശനം
Updated on

ദുബായ്: ദുബായ് മലയാളി അസോസിയേഷൻ “അറേബ്യൻ പോന്നോണം 2024” ആഘോഷ സംഗമത്തിന്‍റെ പോസ്റ്റർ പ്രകാശനം പി എസ് ഇ എസ് മാനേജിങ്ങ് ഡയറക്ടർ ഫൗസിയ സിറാജ് നിർവഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി അഷ്റഫ് കേച്ചേരി, സംഘടന ചെയർപേഴ്സൺ അജിത അനീഷ്, കൺവീനർ ശിവരാജ്, വൈസ് പ്രസിഡണ്ട് നവാബ് , ജോയിൻ സെക്രട്ടറി ഷംനാസ് , പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ അനീഷ്, റിയാസ്, സുധീർ, ജിജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവംബർ മൂന്നിന് ദുബായ് അൽസാഹിയാഹാളിൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ വിവിധ കലാ പരിപാടികളോടെ അറേബ്യൻ പൊന്നോണ സംഗമം നടക്കും, കല സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com