ദുബായ് മെട്രൊ സംഗീതോത്സവത്തിന് ശനിയാഴ്ച തുടക്കം

വൈകീട്ട് 5 മുതൽ രാത്രി 10 വരെ അഞ്ച് മെട്രൊ സ്റ്റേഷനുകളിലാണ് സംഗീതപരിപാടി അരങ്ങേറുന്നത്.
Dubai metro music fest
ദുബായ് മെട്രൊ സംഗീതോത്സവത്തിന് ശനിയാഴ്ച തുടക്കം
Updated on

ദുബായ്: നാലാമത് ദുബായ് മെട്രൊസംഗീതോത്സവം ഈ മാസം 21 മുതൽ 27 വരെ നടക്കും. വൈകീട്ട് 5 മുതൽ രാത്രി 10 വരെ അഞ്ച് മെട്രൊ സ്റ്റേഷനുകളിലാണ് സംഗീതപരിപാടി അരങ്ങേറുന്നത്. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, ബുർജ്മാൻ, യൂണിയൻ, ഡി എം സി സി എന്നീ മെട്രൊസ്റ്റേഷനുകളിൽ എത്തുന്നവർക്ക് വിസ്മയ സംഗീത പ്രകടനങ്ങൾ ആസ്വദിക്കാം. ദുബായ് ആർ ടി എ യുടെ സഹകരണത്തോടെ ദുബായ് മീഡിയ ഓഫീസിന് കീഴിൽ ഉള്ള ബ്രാൻഡ് ദുബായ് ആണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള 20 സംഗീതജ്ഞർ പരിപാടികൾ അവതരിപ്പിക്കും. കേനൻ എന്ന സംഗീതോപകരണത്തിൽ മാന്ത്രിക സംഗീതം തീർക്കുന്ന 9 വയസ്സുകാരനും.

Dubai metro music fest
ദുബായ് മെട്രൊ സംഗീതോത്സവത്തിന് ശനിയാഴ്ച തുടക്കം

പിയാനോയിൽ അത്ഭുതം സൃഷ്ടിക്കുന്ന 14 വയസ്സുള്ള ഇമറാത്തി ദൃഢനിശ്ചയ ബാലനും പരിപാടിയുടെ മുഖ്യ ആകർഷണമാവും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com