ദുബായിൽ മെട്രൊ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിൽ നോൽ കാർഡ് ടോപ് അപ്പ് ചെയ്യാനുള്ള കുറഞ്ഞ നിരക്ക് വർധിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. ശനിയാഴ്ച മുതൽ 50 ദിർഹമാണ് ടോപ് അപ്പ് ചെയ്യാനുള്ള മിനിമം തുക. നേരത്തെ ഇത് 20 ദിർഹമായിരുന്നു. എന്നാൽ ഓൺലൈൻ വഴി ടോപ് അപ്പ് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല.
കാർഡിൽ 15 ദിർഹം ബാലൻസ് ഉണ്ടായിരിക്കണം. ബസ്, മെട്രൊ, ട്രാം, വാട്ടർ എന്നിവയിൽ നോൽ കാർഡ് ഉപയോഗിക്കാം. പാർക്കിങ്ങിനും പൊതു പാർക്കുകളിലെ പ്രവേശനത്തിനും നോൽ കാർഡ് ഉപകരിക്കും.
ഇത് കൂടാതെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഷോപ്പിങ്ങിനും നോൽ കാർഡ് ഉപയോഗിക്കാം.