റമദാൻ അവസാന പത്ത്; പള്ളികൾക്ക് സമീപം അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് പൊലീസ്

ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും പൊലീസ് വാഹന ഉടമകളോട് ആവശ്യപ്പെട്ടു.
Dubai police urges motorists to do not park vehicle adhere to masjid

റമദാൻ അവസാന പത്ത്; പള്ളികൾക്ക് സമീപം അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് പൊലീസ്

Updated on

ദുബായ്: റമദാനിലെ അവസാന പത്ത് ദിനങ്ങൾ സമാഗതമായതോടെ രാത്രികളിൽ പള്ളികൾക്ക് സമീപം അനധികൃത പാർക്കിങ് ഒഴിവാക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാനും പൊലീസ് വാഹന ഉടമകളോട് ആവശ്യപ്പെട്ടു. റോഡുകളിലെ ഗതാഗതം തടസപ്പെടുത്തുന്ന വിധത്തിൽ, പ്രത്യേകിച്ച് താമസ കേന്ദ്രങ്ങളിലും പ്രധാന റോഡുകൾക്ക് സമീപവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിർദേശം നൽകി.

ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്രൊട്ടക്റ്റിവ് സെക്യൂരിറ്റി ആൻഡ് എമർജൻസി, പൊലിസ് സ്റ്റേഷനുകൾ എന്നിവയുമായി ഏകോപിപ്പിച്ച് ഗതാഗത പട്രോളിംഗ് ശക്തമാക്കുമെന്നും സുഗമമായ ഗതാഗതം ഉറപ്പാക്കുമെന്നും ദുബായ് പൊലിസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു.

ഒഴിവാക്കേണ്ട കാര്യങ്ങൾ

  • മറ്റ് വാഹനങ്ങൾ പുറത്തിറങ്ങുന്നത് തടഞ്ഞു കൊണ്ടുള്ള നിയമ വിരുദ്ധ ഇരട്ട പാർക്കിങ്

  • കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയും നഗരത്തിന്‍റെ ഭൂപ്രകൃതിയെ വികലമാക്കുകയും ചെയ്യുന്ന വിധത്തിലുള്ള നടപ്പാതകളിലെ പാർക്കിങ്

  • ജംങ്ഷനുകൾക്കും തിരക്കേറിയ റോഡുകൾക്കും സമീപം മുഴുവൻ ഗതാഗത പാതകളും തടയുന്ന വിധത്തിലുള്ള പാർക്കിങ്

  • പ്രാർഥനകൾക്ക് ശേഷം പള്ളികളിൽ ദീർഘ നേരം തങ്ങുന്നത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com