ദുബൈ: കോൺഫിഗറേഷൻ മാനേജ്‌മെന്‍റിലെ മികവിന് ദുബായ് ആർ ടി യ്ക്ക് ഐ എസ് ഒ 10007 അംഗീകാരം ലഭിച്ചു. മിഡിൽ ഈസ്റ്റ്, തുർക്കി & ആഫ്രിക്ക (ഐഎംടിഎ) മേഖലയിൽ ഈ അംഗീകാരം സ്വന്തമാക്കുന്ന ആദ്യ സ്ഥാപനമെന്ന ബഹുമതി ഇതിടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)കരസ്ഥമാക്കി.
കോൺഫിഗറേഷൻ മാനേജ്‌മെന്‍റ് ചട്ടക്കൂടിലെയും പ്രക്രിയകളിലെയും കർശന സമ്പ്രദായങ്ങളിലൂടെയാണ് ഇത് നേടിയെടുത്തത്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എസ്.ഐ) ഗ്രൂപ്പ് നടത്തിയ കർശനമായ ഓഡിറ്റിനും മൂല്യനിർണ്ണയ പ്രക്രിയയ്ക്കും ശേഷമാണ് ഐഎസ്ഒ 10007 സർട്ടിഫിക്കേഷൻ ലഭിച്ചത്.
ഈ സർട്ടിഫിക്കേഷൻ ആർടിഎയുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പ് ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു.