

'മഹ്ബൂബ്' വെർച്വൽ അസിസ്റ്റന്റിൽ' എഐ അധിഷ്ഠിത നവീകരണം നടപ്പാക്കി ദുബായ് ആർടിഎ
ദുബായ്: ഉപയോക്താക്കൾക്ക് കൂടുതൽ ലളിതമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തങ്ങളുടെ 'മഹ്ബൂബ്' വെർച്വൽ അസിസ്റ്റന്റിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉൾപ്പെടുത്തി നവീകരിച്ചു.
ആർടിഎയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2030-ന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. വാഹന രജിസ്ട്രേഷൻ പുതുക്കൽ, പിഴ തുക അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ ഇനി മുതൽ ഒറ്റ സംഭാഷണത്തിലൂടെ പൂർത്തിയാക്കാൻ സാധിക്കും. യുഎഇ പാസ് ഡിജിറ്റൽ ഐഡന്റിറ്റിയും ദുബായ് സദദ് പ്ലാറ്റ്ഫോമും ഇതിനായി ഉപയോഗപ്പെടുത്താം. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ഈ സേവനം ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.