ദുബായ്-ഹത്ത റോഡിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റ് സ്‌ഥാപിച്ചു

റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ആർ‌.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണീ സംരംഭം.
dubai rto launches electronic gate
ദുബായ്-ഹത്ത റോഡിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റ് സ്‌ഥാപിച്ചു
Updated on

ദുബായ്: ദുബായ് -ഹത്ത റോഡിലും മറ്റ് പ്രധാന മരുപ്രദേശ റോഡുകളിലും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി.എ) സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാനും അലഞ്ഞു തിരിയുന്ന മൃഗങ്ങൾ റോഡിലേക്ക് കടക്കുന്നത് തടയാനും അപകട സാധ്യത കുറയ്ക്കാനുമാണ് ഈ ഗേറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ആർ ടി എ അധികൃതർ അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള ആർ‌.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണീ സംരംഭം.

ഭാവി വികസന പദ്ധതികളുടെ ഭാഗമായി, 2025ൽ വിവിധ മേഖലകളിൽ കൂടുതൽ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നത് തുടരുമെന്ന് അതോറിറ്റി വെളിപ്പെടുത്തി. അജ്മാനിൽ ഗതാഗത നിയമ ലംഘകരെ ലക്ഷ്യമിട്ട് ഒക്ടോബർ 1ന് ഒരു സ്മാർട്ട് മോണിറ്ററിംഗ് സിസ്റ്റം സ്‌ഥാപിച്ചിരുന്നു.

ഇലക്ട്രോണിക് ഗേറ്റുകൾക്കായുള്ള 26 സ്ഥലങ്ങൾ ഉൾപ്പെടുന്ന ഈ സംവിധാനം വഴി എ.ഐ ക്യാമറകളുടെ സഹായത്തോടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com