ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു; അബുദാബിയിൽ ഈജിപ്ഷ്യൻ ബേക്കറി അടച്ചുപൂട്ടി

ഒന്നിലധികം തവണ നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
Egyptian bakery in Abu Dhabi shut down for violating food safety laws

ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചു; അബുദാബിയിൽ ഈജിപ്ഷ്യൻ ബേക്കറി അടച്ചുപൂട്ടി

Updated on

അബുദാബി: എമിറേറ്റിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട 2008 ലെ നിയമം ലംഘിച്ചതിനെ തുടർന്ന് ഈജിപ്ഷ്യൻ ബേക്കറി അടച്ചുപൂട്ടാൻ അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഒന്നിലധികം തവണ നിയമം ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പോരായ്മകൾ പരിഹരിക്കുകയും ആവശ്യമായ ആരോഗ്യ, സുരക്ഷാ നിയമങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്യുന്നതുവരെ അടച്ചുപൂട്ടൽ തുടരും.

എമിറേറ്റിലുടനീളം ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതോറിറ്റി നടത്തുന്ന വിശാലമായ പരിശോധനാ കാമ്പെയ്‌നിന്‍റെ ഭാഗമാണ് ഈ നടപടി.

ഭക്ഷ്യ നിലവാരത്തെക്കുറിച്ച് സംശയം ഉള്ളവർക്ക് അബുദാബി സർക്കാരിന്‍റെ ടോൾ ഫ്രീ നമ്പറായ 800555 എന്ന നമ്പറിൽ വിളിച്ച് അക്കാര്യം റിപ്പോർട്ട് ചെയ്യാമെന്ന് അതോറിറ്റിവ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com