

ബലി പെരുന്നാൾ അവധി: പൊതുഗതാഗതം ഉപയോഗിച്ചത് 82 ലക്ഷം പേർ
ദുബായ്: ബലിപെരുന്നാൾ അവധിദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ വഴി യാത്ര ചെയ്തത് 82 ലക്ഷത്തിലധികം ആളുകളെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മേയ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസത്തെ കണക്കാണിത്. ഇതിൽ 33 ലക്ഷം പേർ ആശ്രയിച്ച ദുബായ് മെട്രൊയാണ് യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ.
പൊതു ബസുകൾ വഴി 17.3 ലക്ഷം പേരും, ടാക്സികൾ വഴി 23 ലക്ഷം പേരും യാത്ര ചെയ്തു. ദുബായ് ട്രാമിൽ 1.14 ലക്ഷം പേരും, ജലഗതാഗത മാർഗ്ഗങ്ങളിൽ 3.04 ലക്ഷം പേരും യാത്ര ചെയ്തതായും ആർടിഎ വ്യക്തമാക്കുന്നു. അവധിദിനങ്ങളിലെ മികച്ച ആസൂത്രണം ഗതാഗതം സുഗമമാക്കാൻ സഹായിച്ചു.