ബലി പെരുന്നാൾ: വിപുലമായ ആഘോഷ പരിപാടികളുമായി ഷാർജ നിക്ഷേപ വികസന അതോറിറ്റി

ലൈവ് ഷോകൾ, വർക്ക്‌ഷോപ്പുകൾ, ക്രാഫ്റ്റ് സെഷനുകൾ എന്നിവ ഉണ്ടായിരിക്കും.
Eid al-Adha: Sharjah Investment Development Authority with extensive celebration programs

ബലി പെരുന്നാൾ: വിപുലമായ ആഘോഷ പരിപാടികളുമായി ഷാർജ നിക്ഷേപ വികസന അതോറിറ്റി

Updated on

ഷാർജ: ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രമാണിച്ച് ഷാർജയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) ആഭിമുഖ്യത്തിൽ മേയ് 27 മുതൽ 31 വരെയാണ് കലാ-സാംസ്കാരിക പ്രദർശനങ്ങളും വിനോദ പരിപാടികളും അരങ്ങേറുന്നത്. അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ കുട്ടികൾക്കായി പ്രത്യേക കളിക്കളങ്ങൾ ഒരുക്കും. 'കടൽക്കൊള്ളക്കാരുടെ നാട്' (Pirates Land) എന്ന പ്രമേയത്തിൽ ഒരുക്കുന്ന ഈ കേന്ദ്രങ്ങളിൽ ലൈവ് ഷോകൾ, വർക്ക്‌ഷോപ്പുകൾ, ക്രാഫ്റ്റ് സെഷനുകൾ എന്നിവ ഉണ്ടായിരിക്കും.

അൽ ഹീറ ബീച്ചിൽ വൈകുന്നേരം 5 മുതൽ രാത്രി 10 വരെ 'ബുക്സ് ബൈ അൽ ഹീറ ബീച്ച്' എന്ന പേരിൽ പുസ്തകമേള സംഘടിപ്പിക്കും. കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കുന്ന മേളയിൽ, കുട്ടികൾക്കായുള്ള കഥപറച്ചിൽ സെഷനുകളും എഴുത്തുകാരുമായുള്ള സംവാദവും നടക്കും.

അൽ ഖസ്ബയിലെ മസ്ര തീയറ്ററിൽ മേയ് 27 മുതൽ 30 വരെ 'മാജിക് ഫിൽ - സ്റ്റയിങ് സില്ലി അറ്റ് സീ' എന്ന കോമഡി മാജിക് ഷോ അരങ്ങേറും. പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റ് വഴി ഇതിന്‍റെ ടിക്കറ്റുകൾ ലഭ്യമാണ്. ഷാർജ എക്സ്പോ സെന്‍ററിൽ മേയ് 31 വരെ നീളുന്ന ഈദ് ഷോപ്പിങ് മേളയിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ നൂർ ഐലൻഡ്, അൽ മുൻതസ പാർക്ക്, മലീഹ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും പെരുന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com