യുഎഇയിൽ ബലി പെരുന്നാൾ ആഘോഷങ്ങൾക്കു തുടക്കം; ഒത്തുചേർന്നത് പതിനായിരങ്ങൾ

പ്രാർഥനയും ഖുത്ബയും കഴിഞ്ഞ് പരസ്പരം ആശംസകൾ കൈമാറിയാണ് വിശ്വാസികൾ പിരിഞ്ഞത്.
Eid celebration begins at UAE

യു എ ഇ യിൽ ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി: ഒത്തുചേർന്നത് പതിനായിരങ്ങൾ

Updated on

ദുബായ്: യു എ ഇ യിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന പ്രാർഥനകളിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.ദുബായ്, ഷാർജ എമിറേറ്റുകളിൽ മലയാളികൾക്ക് മാത്രമായി ഔകാഫിന്‍റെ അനുമതിയോടെ ഈദ് ഗാഹുകൾ ഒരുക്കിയിരുന്നു. പ്രാർഥനയും ഖുത്ബയും കഴിഞ്ഞ് പരസ്പരം ആശംസകൾ കൈമാറിയാണ് വിശ്വാസികൾ പിരിഞ്ഞത്. വെള്ളിയാഴ്ചയും നിരവധി കൂട്ടായ്മകളും സംഘടനകളും സൗഹൃദ സദസ്സുകൾ ഒരുക്കിയിട്ടുണ്ട്.

ദുബായ് അൽ ഖൂസ് അൽ മനാർ ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മൗലവി അബ്ദുസലാം മോങ്ങം നേതൃത്വം നൽകി. തുടർന്ന് മലയാളത്തിൽ പ്രഭാഷണവും നടത്തി. മലയാളം അറിയാത്തവര്‍ക്ക് വേണ്ടി അല്‍ബര്‍ഷ 3 ലെ നെക്സ്റ്റ് ജനറേഷന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ ഈദ്ഗാഹിൽ ഷെയ്ഖ് അയാസ് ഹൗസി പ്രാർഥനക്ക് നേതൃത്വം നൽകി.

അജ്‌മാൻ അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂളിൽ നടത്തിയ മലയാളം ഈദ് ഗാഹിന് ഉസ്താദ് മുഹമ്മദ് ഇർഷാദ് നദ്‌വിയും അൽ തല്ല ഹാബിറ്റാറ്റ് സ്കൂളിൽ നടന്ന ഇംഗ്ലീഷ് ഈദ് ഗാഹിന് ഔഖാഫ് ഇമാം താരിഖ് മുഹമ്മദ് ഇബ്രാഹിമും നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com