ബലിപെരുന്നാൾ അവധി: ദുബായ് ആർടിഎയുടെ പൊതു ഗതാഗതം ഉപയോഗിച്ചത് 75 ലക്ഷത്തിലധികം യാത്രക്കാർ

കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Eid holidays 75 lakh passengers use Dubai rta public traffic

ബലിപെരുന്നാൾ അവധി: ദുബായ് ആർടിഎയുടെ പൊതു ഗതാഗതം ഉപയോഗിച്ചത് 75 ലക്ഷത്തിലധികം യാത്രക്കാർ

Updated on

ദുബായ് : ഈദ് അവധിക്കാലത്ത് 75.77 ലക്ഷം യാത്രക്കാർ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചതായി ദുബായ് ആർ ടി എ അറിയിച്ചു. ജൂൺ 5 മുതൽ 8 വരെയുള്ള നാല് ദിവസത്തെ കണക്കാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ദുബായ് മെട്രൊ (റെഡ്, ഗ്രീൻ ലൈനുകൾ) 27.86 ലക്ഷം യാത്രക്കാർ ഉപയോഗിച്ചു. ദുബായ് ട്രാം 1,19,917 യാത്രക്കാരും ,പബ്ലിക് ബസുകൾ 16.63 ലക്ഷം പേരും ഉപയോഗിച്ചു .

3,07,684 പേർ ജലഗതാഗതത്തെ ആശ്രയിച്ചു. ടാക്‌സികളിൽ 21.96 ലക്ഷം പേർ യാത്ര ചെയ്ത.5,04,159 യാത്രക്കാർ ഷെയർഡ് മൊബിലിറ്റി സേവനങ്ങൾ ഉപയോഗിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com