ഈദ് അവധി: ദുബായിൽ നാല് ദിവസം സൗജന്യ പാർക്കിങ്ങ്, മെട്രൊ, ബസ് സമയക്രമം പ്രഖ്യാപിച്ചു

ദുബായ് ട്രാം ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ രാവിലെ 6 മുതൽ പിറ്റേ ദിവസം പുലർച്ചെ 1 വരെ പ്രവർത്തിക്കും.
Eid holidays, Dubai announces free parking and bus timing change

ഈദ് അവധി: ദുബായിൽ നാല് ദിവസം സൗജന്യ പാർക്കിങ്ങ്, മെട്രൊ, ബസ് സമയക്രമം പ്രഖ്യാപിച്ചു

Updated on

ദുബായ്: ദുബായിൽ ഈദിന്‍റെ ഭാഗമായി ജൂൺ 5 മുതൽ 8 വരെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളിൽ പാർക്കിങ്ങ് നിരക്ക് നൽകേണ്ടി വരും. ദുബായ് മെട്രൊ ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ രാവിലെ 5 മുതൽ പിറ്റേ പുലർച്ചെ 1 വരെ പ്രവർത്തിക്കും. ദുബായ് ട്രാം ജൂൺ 4 ബുധനാഴ്ച മുതൽ ജൂൺ 7 ശനിയാഴ്ച വരെ രാവിലെ 6 മുതൽ പിറ്റേ ദിവസം പുലർച്ചെ 1 വരെ പ്രവർത്തിക്കും.

ബസ് സമയക്രമം

ജൂൺ 4 മുതൽ ജൂൺ 8 വരെ ബസ് റൂട്ട് E100 അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തില്ല. ഈ സമയത്ത് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കാർ E101 ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനും മുസഫയും വഴി കടന്നുപോകാതെ അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് E102 ബസ് റൂട്ട് സർവീസ് നടത്തും.

ഈദ് അൽ അദ്ഹ അവധിക്കാലത്ത് ആർ‌ടി‌എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ പ്രവർത്തിക്കില്ല.എന്നാൽ ഉമ്മു റമൂൽ, ദേര , അൽ ബർഷ, ആർ‌ടി‌എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

ജൂൺ 5 മുതൽ 7 വരെ സേവന കേന്ദ്രങ്ങൾ അടച്ചിരിക്കും. തസ്ജീൽ അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, തസ്ജീൽ അൽ അവീർ, അൽ യലായിസ്, ഷാമിൽ മുഹൈസ്‌ന എന്നീ കേന്ദ്രങ്ങളിൽ ജൂൺ 8 ഞായറാഴ്ച സാങ്കേതിക പരിശോധനാ സേവനങ്ങൾ മാത്രം പുനരാരംഭിക്കും. ജൂൺ 9 മുതൽ എല്ലാ കേന്ദ്രങ്ങളും സാധാരണ പോലെ പ്രവർത്തിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com