

എൽ നിനോ: യുഎഇയിൽ മഴയ്ക്ക് സാധ്യത
ദുബായ്: ശക്തമായ എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനഫലമായി യുഎഇ യിൽ വരും ദിവസങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായി രൂപംകൊണ്ട ഈ പ്രതിഭാസം യുഇയിലെ അന്തരീക്ഷ സ്ഥിതിയിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, കാലാവസ്ഥയിൽ എന്ത് മാറ്റങ്ങളുണ്ടായാലും ഔദ്യോഗിക ചാനലുകൾ വഴി ജനങ്ങളെ മുൻകൂട്ടി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.