മിഡിൽ ഈസ്റ്റിലെ ഇലക്ട്രിക് വാഹന വിൽപനയിൽ ഒന്നാം സ്ഥാനത്ത്, റെക്കോർഡ് നേട്ടത്തിൽ യുഎഇ

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആകെ നടന്ന ഇലക്ട്രിക് വാഹന വിൽപനയുടെ പകുതിയും യുഎഇയിലാണ്
electric vehicle in uae

മിഡിൽ ഈസ്റ്റിലെ ഇലക്ട്രിക് വാഹന വിൽപനയിൽ ഒന്നാം സ്ഥാനത്ത്, റെക്കോർഡ് നേട്ടത്തിൽ യുഎഇ

Updated on

ദുബായ്: ഇലക്ട്രിക് വാഹന വിൽപനയിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും ഒന്നാമതെത്തി യുഎഇ റെക്കോർഡ് നേട്ടം കൈവരിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് യുഎഇ ഈ നേട്ടത്തിലെത്തുന്നത്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ 2026-ലെ ആഗോള ഇവി ഔട്ട്‌ലുക്ക് റിപ്പോർട്ടിലാണ് യുഎഇയുടെ ഈ വളർച്ച വ്യക്തമാക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആകെ നടന്ന ഇലക്ട്രിക് വാഹന വിൽപനയുടെ പകുതിയും യുഎഇയിലാണ് രേഖപ്പെടുത്തിയത്. സുസ്ഥിര ഗതാഗത രംഗത്ത് നിക്ഷേപം കൂട്ടാൻ ലക്ഷ്യമിട്ട് 2023-ൽ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം അവതരിപ്പിച്ച ദേശീയ ഇലക്ട്രിക് വാഹന നയത്തിന്റെ വലിയ വിജയമാണിതെന്ന് ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി എൻജീനിയർ ഷരിഫുൽ ഉലമ വ്യക്തമാക്കി.

പൊതുഗതാഗത രംഗത്ത് ഇലക്‌ട്രോണിക് വാഹനങ്ങൾ വലിയ തോതിൽ ഉൾപ്പെടുത്തുന്നതിനൊപ്പം രാജ്യത്തുടനീളം ഇലക്ട്രിക് ചാർജിങ് പോയിന്റുകളുടെ എണ്ണവും യുഎഇ വലിയ രീതിയിൽ വർധിപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com