

ജിഡിആർഎഫ്എ
ദുബായ്: നിയമപരമായ കാരണങ്ങൾ ഇല്ലാതെ ഒരു കാരണവശാലും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ കൈവശം വയ്ക്കാനോ പിടിച്ചുവയ്ക്കാനോ പാടില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. നിയമവിരുദ്ധമായി തൊഴിലാളികുടെ യാത്രാരേഖകൾ പിടിച്ചുവയ്ക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
'സ്റ്റേ ലീഗൽ' എന്ന പേരിൽ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ബോധവത്കരണ ക്യാംപെയ്ന്‍റെ ഭാഗമാണ് കർശന നിർദേശം.
നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പാസ്‌പോർട്ടുകൾ കൈകാര്യം ചെയ്യേണ്ടത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് യുഎഇയിലെ നിയമം അനുശാസിക്കുന്നത്.