നേത്രപരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി

200-ൽ അധികം തൊഴിലാളികൾ പങ്കെടുത്തു.
Free eye test held

നേത്രപരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും നടത്തി

Updated on

ദുബായ്: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ദുബായ് നെക്സസ് ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ സോനാപ്പൂരിലെ അക്കൂറോ ലേബർ ക്യാമ്പിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി. 200-ൽ അധികം തൊഴിലാളികൾ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്‍റ് ആന്‍റോസെൻ മൂത്തേടൻ യുഎഇ ലയൺസ് കൺട്രി ഓഫീസർ ടി എൻ കൃഷ്ണകുമാർ,

സെക്രട്ടറി ടോം തോമസ്, ഭാരവാഹികളായ സാം ജോൺസൺ, ജിതിൻ മാണി, സുജിത്ത് സുകുമാരൻ, സൂരജ് ബാബു അക്കൂറോ കമ്പനിയുടെ ഓപ്പറേഷൻസ് ഡയറക്ടർ മനോജ് കുമാർ നാസ് ഓപ്റ്റിക്കൽ പ്രതിനിധി പ്രവീൺ എന്നിവർ നേതൃത്വം നൽകി.

ഇന്‍റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ദുബായ് നെക്സസ് ലയൺസ് ക്ലബ്ബ്, യു.എ.ഇയിലുടനീളം ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയാണ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com