പിങ്ക് കാരവൻ: സൗജന്യ മാമോഗ്രാം സ്ക്രീനിങ്ങും സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും

40 വയസും അതിൽ കൂടുതലുമുള്ള 20 വനിതാ ജീവനക്കാർക്ക് സൗജന്യ മാമോഗ്രാം ആണ് ക്ലിനിക് മുഖേന നൽകുക.
mamo gram screening
പിങ്ക് കാരവൻ: സൗജന്യ മാമോഗ്രാം സ്ക്രീനിങ്ങും സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും
Updated on

ഷാർജ: ഫ്രണ്ട്‌സ് ഓഫ് ക്യാൻസർ പേഷ്യൻസിന്‍റെ നേതൃത്വത്തിൽ ഒക്ടോബർ മാസത്തിൽ സൗജന്യ മാമോഗ്രാം സ്ക്രീനിങ്ങും സ്തനാർബുദ ക്ലിനിക്കൽ പരിശോധനയും നടത്തും. സ്തനാർബുദ ബോധവത്കരണ മാസാചരണ ഭാഗമായിട്ടാണ് രാജ്യത്തെ പൗരന്മാരും താമസക്കാരുമായവർക്ക് ഈ സേവനം ലഭ്യമാക്കുന്നത്. എഫ്ഒസിപി വാർഷിക സംരംഭമായ 'പിങ്ക് കാരവൻ' ആണ് സംഘാടകർ. ബോധവത്കരണ കാലയളവിൽ മൊബൈൽ ക്ലിനിക്ക് ബുക്ക് ചെയ്യാൻ കമ്പനികൾക്ക് അനുമതിയുണ്ട്. 40 വയസും അതിൽ കൂടുതലുമുള്ള 20 വനിതാ ജീവനക്കാർക്ക് സൗജന്യ മാമോഗ്രാം ആണ് ക്ലിനിക് മുഖേന നൽകുക. കൂടാതെ, 20 വയസും അതിൽ കൂടുതലുമുള്ള 60 വനിതാ ജീവനക്കാർക്ക് ക്ലിനിക്കൽ സ്തന പരിശോധനയും നൽകുന്നതാണ്.

ഇത് കൂടാതെ, പിങ്ക് കാരവൻ കോർപറേറ്റ് വെൽനസ് ഡേയിൽ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി (20 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക്) മാമോഗ്രാം സ്ക്രീനിംഗ്, ക്ലിനിക്കൽ ടെസ്റ്റുകൾക്കായി വെർച്വൽ സെമിനാറുകൾ നടത്തുകയും വൗച്ചറുകൾ നൽകുകയും ചെയ്യും.

jamila@pinkcaravan.ae, hana@pinkcaravan.ae എന്ന ഇമെയിൽ വിലാസത്തിൽ കമ്പനികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

സന്നദ്ധ പ്രവർത്തകർക്ക് അവസരം

പിങ്ക് കാരവൻ കാമ്പയിനിൽ സന്നദ്ധ സേവനം നടത്താൻ വിവിധ മേഖലകളിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകളോടും എഫ്ഒസിപി ആഹ്വാനം ചെയ്യുന്നു. മെഡിക്കൽ, നഴ്‌സിംഗ് സ്‌കൂളുകളിൽ നിന്നുള്ള ഡോക്ടർമാരെയും നഴ്‌സുമാരെയും വിദ്യാർഥികളെയും ടീമിൽ ചേരാൻ ക്ഷണിക്കുന്നതായി അധികൃതർ അറിയിച്ചു.

താത്പര്യമുള്ള , സന്നദ്ധ സേവകർക്ക് info@pinkcaravan.ae എന്ന വിലാസത്തിലേക്ക് ഇമെയിൽ അയച്ച് സൈൻ അപ്പ് ചെയ്യാവുന്നതാണ്.

Trending

No stories found.

Latest News

No stories found.