ഫ്രഞ്ച് മന്ത്രിയും യുഎഇ പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി

പ്രതിരോധ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി
French Minister Meets with UAE President

ഫ്രഞ്ച് മന്ത്രിയും യുഎഇ പ്രസിഡന്‍റും കൂടിക്കാഴ്ച നടത്തി

Updated on

അബുദാബി:ഫ്രഞ്ച്​ സായുധ സേനാ-വെറ്ററൻസ് വകുപ്പ്​ മന്ത്രി കാതറിൻ വേത്​റിൻ അബൂദബിയിലെത്തി യു.എ.ഇ ​പ്രസിഡന്‍റ്​ ഷെയ്ഖ് ​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി യു എ ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട്​ ചെയ്തു.

മിഡിലീസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥയും പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയായി. ഇറാൻ യു.എ.ഇക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങളെ ഫ്രാൻസ് ശക്തമായി അപലപിക്കുന്നതായി ഫ്രഞ്ച്​ മന്ത്രി വ്യക്തമാക്കി. യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഫ്രാൻസ് പൂർണ പിന്തുണ നൽകുമെന്ന്​ അവർ ഉറപ്പു നൽകി.

യോഗത്തിൽ ഫ്രഞ്ച്​ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ അഭിവാദ്യം മന്ത്രി പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു. മക്രോണിനും ഫ്രാൻസിനും പുരോഗതിയുടെയും സമൃദ്ധിയുടെയും ആശംസകൾ അറിയിക്കുന്നതായി ഷെയ്ഖ് മുഹമ്മദ്​ മറുപടിനൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com