യുഎഇയിൽ ഒക്റ്റോബറിൽ‌ ഇന്ധന വില വർധിക്കും

ആഗോള ഊർജവിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെ പ്രതിമാസ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

അബുദാബി: യുഎഇയിൽ ഒക്റ്റോബർ മാസത്തിൽ ഇന്ധന വില വർദ്ധിക്കും. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹമായിരിക്കും നിരക്ക്. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു.

സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 3.69 ദിർഹത്തിൽ നിന്ന് 4.28 ദിർഹമായും, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.61 ദിർഹത്തിൽ നിന്ന് 4.21 ദിർഹമായും വില വർധിക്കും. ഡീസൽ നിരക്ക് ലിറ്ററിന് സെപ്റ്റംബറിലെ 4.30 ദിർഹത്തിൽ നിന്ന് 4.80 ദിർഹമായാണ് ഉയർന്നത്.

ആഗോള ഊർജവിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെ പ്രതിമാസ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾ നിരീക്ഷിച്ച ശേഷമാണ് യുഎഇ ഇന്ധനവില നിർണയ സമിതി ഓരോ മാസത്തേയും നിരക്കുകൾ പ്രഖ്യാപിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com