കുട്ടികളുടെ പരീക്ഷാഫലമറിയാൻ പങ്കാളിത്ത കരാർ നിർബന്ധം

യുഎഇയിലെ സർക്കാർ സ്കൂളുകളിലാണ് പേരന്‍റ് - സ്കൂൾ പാർട്ണർഷിപ്പ് ചാർട്ടർ നിർബന്ധമാക്കിയിരിക്കുന്നത്
കുട്ടികളുടെ പരീക്ഷാഫലമറിയാൻ പങ്കാളിത്ത കരാർ നിർബന്ധം.

പേരന്‍റ് - സ്കൂൾ പാർട്ണർഷിപ്പ് ചാർട്ടർ ഒപ്പിടണം.

freepik.com

Updated on

അബുദാബി: യുഎഇയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ പരീക്ഷാഫലം അറിയണമെങ്കിൽ രക്ഷിതാക്കൾ സ്കൂളുമായിട്ടുള്ള 'പങ്കാളിത്ത കരാർ' (പേരന്‍റ് -സ്കൂൾ പാർട്ണർഷിപ്പ് ചാർട്ടർ) ഒപ്പിടണമെന്ന കർശന നിർദേശവുമായി അധികൃതർ.

ഈ കരാർ ഓൺലൈനായി ഒപ്പിടാത്ത പക്ഷം ടേം പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാകില്ലെന്ന് കാണിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിത്തുടങ്ങി.

യുഎഇ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമായ ഈ നിബന്ധന പാലിച്ചാൽ മാത്രമേ കുട്ടികളുടെ ഗ്രേഡുകൾ അറിയാനാകൂ എന്ന് സ്കൂൾ അഡ്മിനിസ്ട്രേഷനുകൾ വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രാലയം എല്ലാവർക്കും നിർബന്ധമാക്കിയ ഈ കരാർ, അക്കാദമിക് കാര്യങ്ങളിലും കുട്ടികളുടെ പെരുമാറ്റത്തിലും സ്കൂളും വീടും തമ്മിലുള്ള സഹകരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com