സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷാർജയിൽ ഉജ്വല സ്വീകരണം

ഷാർജ സിറോ മലബാർ സമൂഹത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
grand reception for major arch vishop mar rafel thattil
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷാർജയിൽ ഉജ്വല സ്വീകരണം
Updated on

ഷാർജ: സിറോ മലബാർ സഭയുടെ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഷാർജയിലെത്തിയ ആർച്ച് ബിഷപ്പിന് സതേൺ വികാരിയേറ്റ് ബിഷപ്പ് മാർ പവ് ലോ മാർട്ടിനെല്ലി യുടെയും ഇടവക വികാരി ഫാ.സവരിമുത്തുവിന്‍റെയും സഹവികാരി ഫാ. ജോസ് വട്ടുകുളത്തിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിലാണ് ഊഷ്മളമായ വരവേൽപ് നൽകിയത്.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും വിശുദ്ധ കുർബാനയിലും ആയിരങ്ങൾ പങ്കെടുത്തു. ഷാർജ സിറോ മലബാർ സമൂഹത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.

മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ആദ്യമായി യുഎഇ യിലെത്തിയ അദ്ദേഹത്തിന് ഷാർജയിലെ വിശ്വാസ സമൂഹത്തിന്‍റെ ആത്മീയ വളർച്ചയും വിശ്വാസ തീക്ഷണതയും ഏറെ സന്തോഷം നൽകിയതായി അദ്ദേഹത്തോടൊപ്പം എത്തിയ മൈഗ്രൈന്‍റ് സെക്രട്ടറി ഫാ. ഫ്രാൻ‌സിസ് ഇലവത്തുങ്കലും ബിഷപ്പിന്‍റെ സെക്രട്ടറി ഫാ. മാത്യു തുരുത്തിപള്ളിലും അറിയിച്ചു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com