ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അലുംനി യുഎഇ ചാപ്റ്റർ ഓണമാഘോഷിച്ചു

അക്കാഫ് പ്രസിഡന്‍റ് പോൾ ടി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
guruvayoor sree krishna college alumni onam celebration
ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അലുംനി യുഎഇ ചാപ്റ്റർ ഓണമാഘോഷിച്ചു
Updated on

ദുബായ്: ശ്രീകൃഷ്ണ കോളെജ് ഗുരുവായൂർ അലുംനി യുഎഇ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം ശ്രാവണ ചന്ദ്രിക 2024 എന്ന പേരിൽ അജ്മാനിൽ ആഘോഷിച്ചു. അക്കാഫ് പ്രസിഡന്‍റ് പോൾ ടി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അലുംനി പ്രസിഡന്‍റ് പ്രദീപ് കണ്ണത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അക്കാഫ് അസോസിയേഷൻ ട്രഷറർ നൗഷാദ് മുഹമ്മദ്, വൈസ്. പ്രസിഡന്‍റ് വെങ്കിട് മോഹൻ, അക്കാഫ് ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സുരേന്ദ്രൻ സ്വാഗതവും, ട്രഷറർ പ്രിയ വികാസ് നന്ദിയും പറഞ്ഞു.

അക്കാഫ് അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് ശ്രീകൃഷ്ണ കോളജ് പുറത്തിറക്കുന്ന എന്‍റെ കലാലയം-2 സീരിസിലെ അരമതിൽ ചിന്തുകൾ എന്ന പുസ്തകത്തിന്‍റെ കവർ പേജ് പ്രകാശനം പ്രശസ്ത എഴുത്തുകാരി ഷീലാപോൾ നിർവഹിച്ചു. പൂക്കളം, കലാപരിപാടികൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com