കനത്ത മഴ; ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടും, ചൊവ്വാഴ്ച മുതൽ ഓൺലൈൻ പഠനം

കനത്ത മഴ സാഹചര്യം കണക്കിലെടുത്താണ് അധികൃതരുടെ തീരുമാനം
Heavy rains; Educational institutions in Oman to remain closed until Thursday

കനത്ത മഴ; ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാഴാഴ്ച വരെ അടച്ചിടും

Updated on

മസ്കത്ത്: ഒമാനിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തെയും കനത്ത മഴ സാധ്യതയെയും തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ച മുതൽ പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ദോഫാർ, ബാത്തിന ഗവർണറേറ്റുകൾ ഒഴികെയുള്ള രാജ്യത്തെ എല്ലാ ഗവൺമെന്‍റ്-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ‌, കോളേജുകൾ എന്നിവ വ്യാഴാഴ്ച വരെ അടച്ചിടും.

ഇ-ലേണിങ് പ്ലാറ്റ് ഫോമുകൾ വഴിയായിരിക്കും ക്ലാസുകൾ‌ നടക്കുക. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ മുൻ കരുതൽ.

ഒമാനിലെ പെരുന്നാൾ അവധി കഴിഞ്ഞ് സ്ഥാപനങ്ങൾ ചൊവ്വാഴ്ച തുറക്കാനിരിക്കെയാണ് പുതിയ ഉത്തരവ്. വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com